#accident | സ്കൂട്ടറിൽ ട്രക്ക് ഇടിച്ച് അപകടം; 50കാരനും കൊച്ചുമകൾക്കും ദാരുണാന്ത്യം, ട്രക്ക് ഡ്രൈവർ മദ്യലഹരിയിൽ

#accident | സ്കൂട്ടറിൽ ട്രക്ക് ഇടിച്ച് അപകടം; 50കാരനും കൊച്ചുമകൾക്കും ദാരുണാന്ത്യം, ട്രക്ക് ഡ്രൈവർ മദ്യലഹരിയിൽ
Dec 25, 2024 01:59 PM | By VIPIN P V

അഹമ്മദാബാദ്: ( www.truevisionnews.com ) ഇരുചക്ര വാഹനത്തിൽ ട്രക്ക് ഇടിച്ച് രണ്ട് പേ‍ർ മരിച്ചു. 50കാരനും മൂന്ന് വയസ് പ്രായമുള്ള കൊച്ചുമകളുമാണ് മരിച്ചത്.

സംഭവം നടക്കുമ്പോൾ ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായും അപകടത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

തിരക്കേറിയ റോഡിൽ ട്രക്ക് ഇരുചക്ര വാഹനത്തെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ജിതേന്ദ്ര ഭവ്‌സർ (50) എന്നയാളും കൊച്ചുമകളുമാണ് വാഹനാപകടത്തിൽ മരിച്ചത്.

അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ട്രക്ക് ഡ്രൈവർ തിരക്കേറിയ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

മുന്നിൽ ഇരുചക്രവാഹനം കണ്ടിട്ടും ട്രക്ക് ഡ്രൈവർ വാഹനം നിർത്താൻ കൂട്ടാക്കിയില്ല.

ട്രക്ക് ഡ്രൈവറായ ഗീത്മസിന്ധിനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയാണ് ഗീത്മസിന്ധ്. ട്രക്ക് ഓടിക്കുന്നതിനിടെ ഗീത്മസിന്ധ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് ഉച്ചയ്ക്ക് ശേഷം ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് വിശ​ദമായ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് അഹമ്മദാബാദ് ട്രാഫിക് ഡിസിപി (ഈസ്റ്റ്) സഫിൻ ഹസൻ പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 125(എ), 125(ബി), 105, മോട്ടോർ വെഹിക്കിൾ ആക്‌ട് സെക്ഷൻ 177, 184, 185 എന്നിവ പ്രകാരം ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

#Scooter #hit #truck #year #old #man #granddaughter #met #tragicend #truckdriver #drunk

Next TV

Related Stories
#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

Dec 26, 2024 01:46 PM

#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

ആര്‍എസ്എസ് എന്നത് രാഷ്ട്രീയ സര്‍വനാശ സമിതിയെന്നാണെന്നും ബൃന്ദ കാരാട്ട്...

Read More >>
#fire | ഓടുന്നതിനിടെ  ലംബോർഗിനി കാർ കത്തി നശിച്ചു

Dec 26, 2024 01:37 PM

#fire | ഓടുന്നതിനിടെ ലംബോർഗിനി കാർ കത്തി നശിച്ചു

വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ...

Read More >>
#constabledeath | ദുരൂഹത, പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

Dec 26, 2024 12:22 PM

#constabledeath | ദുരൂഹത, പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

ഇരുവരും തടാകത്തിൽ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചിൽ...

Read More >>
 #MTVasudevanNair | 'എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം ദരിദ്രമായി'; അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Dec 26, 2024 11:49 AM

#MTVasudevanNair | 'എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം ദരിദ്രമായി'; അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് വിലപ്പെട്ട...

Read More >>
#murder | ഭക്ഷണം വിളമ്പാൻ വൈകി; ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് ഭർത്താവ്

Dec 26, 2024 10:33 AM

#murder | ഭക്ഷണം വിളമ്പാൻ വൈകി; ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് ഭർത്താവ്

എന്നാൽ മൊബൈൽ ഫോണിൽ മുഴുകിയിരുന്നതിനാൽ ഭാര്യ ഭക്ഷണം നൽകാൻ...

Read More >>
Top Stories

Entertainment News